ജാതകമെഴുതിയത് ചന്ദ്രനെ നോക്കിയാണെന്നറിഞ്ഞപ്പോള്‍
ചന്ദ്രന്‍ ചിരിച്ചു : താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍
പെണ്ണിന് ചൊവ്വാദോഷമാണെന്നറിഞ്ഞപ്പോള്‍ ചൊവ്വയും ചിരിച്ചു
ശനിയുടെ അപഹാരമെന്നു കേട്ടപ്പോള്‍ ശനി ചോദിച്ചു :
ഞാന്‍ ആണോ വില്ലന്‍!!
ഇവരൊക്കെ ചന്ദ്രന് ചുറ്റും തിരിയുന്നെന്നറിഞ്ഞപ്പോള്‍ സൂര്യന്‍ ചോദിച്ചു :
പിന്നെ ഞാന്‍ എന്തിന്?
No comments:
Post a Comment