Pages

Monday, 1 August 2011

ഒരു വേശ്യ പറഞ്ഞ കഥ

അയാള്‍ ചോദിച്ചു
"നീ ഈ തൊഴില്‍ ആസ്വദിക്കുന്നുണ്ടോ? "
അവള്‍ ചിരിച്ചു
"നിങ്ങള്‍ക്ക് എല്ലാ നേരവും മീന്‍ കഴിക്കാന്‍ തരുന്നു
ഒരു നേരം കരിമീന്‍
ഒരു നേരം അയല
ഒരു നേരം നെയ്മീന്‍
..................................
എത്ര രുചികരമാണെങ്കിലും 
എന്നും മീനല്ലേ
"
അയാള്‍ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി.. ചിരിച്ചു...

Monday, 27 June 2011

സുഹൃത്ത്

ഞാന്‍ വഴുതി വീണപ്പോള്‍ ആര്‍ത്തു ചിരിച്ചവന്‍
ഓടിയടുത്തെന്നെ താങ്ങിപ്പിടിച്ചവന്‍
കഥകള്‍ പറഞ്ഞെന്നെ കളിയാക്കി വിട്ടവന്‍
കരയുന്ന കണ്ണിലെ കണ്ണീര്‍ തുടച്ചവന്‍

Sunday, 26 June 2011

മണി ചെയിന്‍

ലക്ഷങ്ങളൊരുപാട് മോഹിച്ചു ഞാന്‍
പതിനായിരങ്ങള്‍ വലിച്ചെറിഞ്ഞു
എന്നുടെ വാക്കുകേട്ടൊരുപാടുപേര്‍ 
പിന്നെയുമൊരുപാടെറിഞ്ഞുടച്ചു 
നാളുകഴിഞ്ഞും പണം വരാതെ 
ആളുകളൊക്കെ തിരഞ്ഞിറങ്ങി
കമ്പനി നിന്നിടത്തൊന്നുമില്ല..
കാശും പോയ്‌ എന്നുടെ കൂട്ടുകാരും

(മണി ചെയിന്‍ തട്ടിപ്പിന്‍റെ ഇരകളാകുന്നവര്‍ക്ക്.. വാര്‍ത്തയില്‍ നിന്നും..)

Thursday, 23 June 2011

കവിത

പലവരികള്‍ പലവഴികളില്‍ കൂടി വന്നെന്‍റെ
വിരല്‍ തഴുകി കവിതയായ് ഒഴുകുന്നുവോ
കവിതന്‍റെ വരയാണ് വരികള്‍ ;
വരമാണ് വരികള്‍ ;
വിടരുന്നു ഭാവനകള്‍
പ്രണയവും പ്രളയവും കവിതയാകാം
............................................................
ഖാതിതന്‍ പോക്കറ്റില്‍ ഗാന്ധികള്‍ വച്ചിട്ട്
ഗാന്ധിജയന്തി നടത്തും ജനങ്ങളും
വെട്ടിനു വെട്ടെന്ന് ആര്‍ത്തു വിളിച്ചിട്ട്
രക്തസാക്ഷിക്കുന്ന്‍ കൂട്ടും ജനങ്ങളും
കണ്ടു കരഞ്ഞു തളര്‍ന്നൊരു അമ്മതന്‍
കണ്ണുനീര്‍ തുള്ളിയും കവിതയാകാം
..............................................................
(എന്‍റെ 'കവിത' എന്ന കവിതയില്‍ നിന്നും....)



നീയും വാക്കും

ഇന്നലെ എഴുതിയ വാക്കുകളൊക്കെയും
നിന്നേക്കുറിച്ചുള്ളതായിരുന്നു
ഇന്ന് ഞാന്‍ എഴുതുമ്പോള്‍ നീയെന്‍റെതായ്;
വാക്കുകളില്‍ നിന്നും നീ അകന്നു..
  

Sunday, 19 June 2011

മറവി

ഓര്‍ക്കുവാന്‍ വേണ്ടി ഞാന്‍ എഴുതി വച്ചു
എഴുതിയതെവിടെന്നു ഞാന്‍ മറന്നു

Saturday, 18 June 2011

ആധുനികം

ഒന്നാം നാള്‍ ഞാന്‍ നിന്നെ സ്നേഹിച്ചു
രണ്ടാം നാള്‍ കാമിച്ചു
മൂന്നാം നാള്‍ നമ്മള്‍ പിരിഞ്ഞു
നാലാം നാള്‍ നമ്മള്‍ വേറെ രണ്ടു പേരെ കണ്ടെത്തി


പ്രണയം

 ഞാന്‍ പ്രണയിക്കുന്നില്ല:
പ്രണയം-
       ചപല മനസ്സിന്‍റെ ബലഹീനത

ഞാന്‍ പ്രണയിക്കുന്നു:
പ്രണയം-
       പ്രബല മനസ്സുകളുടെ സംഗമം

മരണം

 മനുഷ്യക്കുഞ്ഞ് ജനിച്ചു
കരഞ്ഞു...ചിരിച്ചു...
വളര്‍ന്നു... പഠിച്ചു...
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി
മനസ്സ് മരവിച്ചു 
സോഫ്റ്റ്‌വെയര്‍ ജനിച്ചു
അവന്‍ മരിച്ചു...

വാര്‍ത്ത‍

 രാവിലെ രുചിക്കൂട്ടായി വിളമ്പിയ വാര്‍ത്തകള്‍ സത്യമോ മിഥ്യയോ
എരിവും പുളിയും  കൂട്ടാനായി കടം കൊണ്ട സത്യങ്ങള്‍ അന്യന്‍റെ കണ്ണുനീര്‍ തുള്ളിയോ 
..........
(എന്‍റെ 'വാര്‍ത്ത‍' എന്ന കവിതയില്‍ നിന്നും )

എഴുത്ത്

ആദ്യമായ് എഴുതിയ വാക്കുകളൊക്കെയും
ഏറെ മോഹിച്ചവയായിരുന്നു 
പിന്നീടോരോന്നെഴുതിയപ്പോഴും 
പഴയത് കണ്ടു ചിരിച്ചിരുന്നു