Pages

Thursday, 8 October 2015

സെൽഫി

ഇന്നത്തെ നാടിൻ യുവത്വം പറയുന്നു
എവിടെ തിരിഞ്ഞാലും സെൽഫി
റോഡിൻ നടുവിലായ് നിന്നാലും സെൽഫി
ഒന്ന് മുന്നോട്ടു നടന്നാലും സെൽഫി
ഓന്തിനെ പാമ്പിനെ പഴുതാരയെ കണ്ടാൽ
ഓരത്തിരുന്നൊരു സെൽഫി
കൂടിയിരുന്നു രസിക്കുന്ന നേരത്തു 
കൂട്ടച്ചിരിയുടെ സെൽഫി
കൂട്ടുകാർ തമ്മിൽ വഴക്ക്കൂടുമ്പോഴും
കെട്ടിപ്പിടിച്ചൊരു സെൽഫി
ഒന്ന് രക്ഷിക്കുവാൻ കേണപേക്ഷിക്കുന്ന
നേരത്തുമുണ്ടൊരു സെൽഫി
ഉറ്റവർ ചത്തു കിടക്കുന്ന നേരത്ത്
പൊട്ടിക്കരഞ്ഞതും സെൽഫി
ചോരയും വാർന്നു കിടക്കുന്ന നേരത്ത്
ചാരത്തു നിന്നൊരു സെൽഫി
കുഞ്ഞിനെ കൈയ്യിലുയർത്തിപ്പിടിച്ചിട്ട്‌
അമ്മയെടുത്തൊരു സെൽഫി
ഉമ്മ കൊടുക്കുന്ന നേരത്തും സെൽഫി
തമ്മിൽ പിരിഞ്ഞിരിക്കുമ്പോഴും സെൽഫി
നാടിനവസ്ഥയറിഞ്ഞതില്ലെങ്കിലും
എന്തിനുമേതിനും സെൽഫി
ഒന്നുമേ കാണാത്ത യുവജനങ്ങൾക്കിന്നു
ക്യാമറക്കണ്ണുകൾ മാത്രം !!


Wednesday, 4 March 2015

എൻറെ തുളസി

നമ്മൾ നാട്ടിൽ നിന്നും കൊണ്ട് വന്ന് നട്ടനാൾ എൻറെ തുളസി നല്ല സന്തോഷത്തിലായിരുന്നു. അവൾ വളർന്നു.
ഒരു ദിവസം നമ്മൾ വീണ്ടും നാട്ടിൽ പോയി.
തിരിച്ചു വന്നപ്പോൾ തുളസിക്ക് പൂവൊക്കെ ഇട്ടു പൂജ ചെയ്‌തിരിക്കുന്നു. നന്നായി വെള്ളവും ഒഴിച്ചിട്ടുണ്ട്.
'പൂജ എന്നെ പെട്ടെന്ന് ദൈവ സന്നിധിയിലയക്കനായിരുന്നോ?' തുളസി ചോദിച്ചു.
അവൾ മെല്ലെ വാടാൻ തുടങ്ങി
അതിന്റെ കാലുകൾ മരവിച്ചു
അത് ദൈവത്തോടടുത്തു.

Friday, 6 April 2012

എന്തിനു

പുരാണങ്ങള്‍ കഥകളല്ലെങ്കില്‍
എഴുതിയ കവികളെന്തിനു??
എല്ലാവരും എന്നെ ഭജിക്കണം
എന്ന് പറയുന്ന ദൈവമെന്തിനു?
എന്‍റെ ഓരോ ചലനവും എഴുതി വച്ചതാണെങ്കില്‍
പിന്നെ ഞാന്‍ എന്തിനു??
   

Tuesday, 3 April 2012

Software

I was a human being
I laugh, I cry
Years passed..
I became a software engineer
All appreciated me
Once I created an application;
that work for me
I gave instruction;
It started working for me..
I forgot everything;
Other than those instruction...
I forgot to smile, cry..
I lost my feelings..
At last, I  became a software;
An application software

മാറുന്ന ലക്ഷ്യങ്ങള്‍

ലക്ഷങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്ന നേരത്ത്
ലക്ഷ്യത്തിലെത്താന്‍ മറന്നു പോയി
ലക്ഷങ്ങലോരുപാട് നേടിയപ്പോള്‍
ലക്ഷ്യങ്ങലോക്കെയും മാറി പോയി.. 
 

Wednesday, 1 February 2012

ജാതകം


ജാതകമെഴുതിയത് ചന്ദ്രനെ നോക്കിയാണെന്നറിഞ്ഞപ്പോള്‍ 
ചന്ദ്രന്‍ ചിരിച്ചു : താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍
പെണ്ണിന് ചൊവ്വാദോഷമാണെന്നറിഞ്ഞപ്പോള്‍ ചൊവ്വയും ചിരിച്ചു
ശനിയുടെ അപഹാരമെന്നു കേട്ടപ്പോള്‍ ശനി ചോദിച്ചു : 
ഞാന്‍ ആണോ വില്ലന്‍!!
ഇവരൊക്കെ ചന്ദ്രന് ചുറ്റും തിരിയുന്നെന്നറിഞ്ഞപ്പോള്‍ സൂര്യന്‍ ചോദിച്ചു :
പിന്നെ ഞാന്‍ എന്തിന്?

 

Monday, 1 August 2011

ഒരു വേശ്യ പറഞ്ഞ കഥ

അയാള്‍ ചോദിച്ചു
"നീ ഈ തൊഴില്‍ ആസ്വദിക്കുന്നുണ്ടോ? "
അവള്‍ ചിരിച്ചു
"നിങ്ങള്‍ക്ക് എല്ലാ നേരവും മീന്‍ കഴിക്കാന്‍ തരുന്നു
ഒരു നേരം കരിമീന്‍
ഒരു നേരം അയല
ഒരു നേരം നെയ്മീന്‍
..................................
എത്ര രുചികരമാണെങ്കിലും 
എന്നും മീനല്ലേ
"
അയാള്‍ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി.. ചിരിച്ചു...