Pages

Thursday, 8 October 2015

സെൽഫി

ഇന്നത്തെ നാടിൻ യുവത്വം പറയുന്നു
എവിടെ തിരിഞ്ഞാലും സെൽഫി
റോഡിൻ നടുവിലായ് നിന്നാലും സെൽഫി
ഒന്ന് മുന്നോട്ടു നടന്നാലും സെൽഫി
ഓന്തിനെ പാമ്പിനെ പഴുതാരയെ കണ്ടാൽ
ഓരത്തിരുന്നൊരു സെൽഫി
കൂടിയിരുന്നു രസിക്കുന്ന നേരത്തു 
കൂട്ടച്ചിരിയുടെ സെൽഫി
കൂട്ടുകാർ തമ്മിൽ വഴക്ക്കൂടുമ്പോഴും
കെട്ടിപ്പിടിച്ചൊരു സെൽഫി
ഒന്ന് രക്ഷിക്കുവാൻ കേണപേക്ഷിക്കുന്ന
നേരത്തുമുണ്ടൊരു സെൽഫി
ഉറ്റവർ ചത്തു കിടക്കുന്ന നേരത്ത്
പൊട്ടിക്കരഞ്ഞതും സെൽഫി
ചോരയും വാർന്നു കിടക്കുന്ന നേരത്ത്
ചാരത്തു നിന്നൊരു സെൽഫി
കുഞ്ഞിനെ കൈയ്യിലുയർത്തിപ്പിടിച്ചിട്ട്‌
അമ്മയെടുത്തൊരു സെൽഫി
ഉമ്മ കൊടുക്കുന്ന നേരത്തും സെൽഫി
തമ്മിൽ പിരിഞ്ഞിരിക്കുമ്പോഴും സെൽഫി
നാടിനവസ്ഥയറിഞ്ഞതില്ലെങ്കിലും
എന്തിനുമേതിനും സെൽഫി
ഒന്നുമേ കാണാത്ത യുവജനങ്ങൾക്കിന്നു
ക്യാമറക്കണ്ണുകൾ മാത്രം !!